Latest NewsYouthMenWomenLife StyleFood & CookeryHealth & Fitness

ബീറ്റ്റൂട്ട് ശീലമാക്കിയാൽ ഈ രോഗത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്റൂട്ട് ശീലമാക്കിയാൽ അല്‍ഷിമേഴ്‌സ് രോഗത്തെ ഒരു പരിധി വരെ തടുക്കാനാകുമെന്ന് പഠനം. ബീറ്റ് റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ ഈ രോഗം വന്നവർ മറന്നു തുടങ്ങുന്നു.

വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഇതിന് ഒരു അന്തിമ ഫലം കാണുന്നത് വരെ രോഗികളെ സാന്ത്വനിപ്പിക്കുക അവർക്ക് സ്‌നേഹാര്‍ദ്രമായ പരിചരണം നൽകുക എന്നതാണ് നാം ചെയ്യേണ്ടത്.

ALSO READ ;ഈ ഭക്ഷണങ്ങൾ നമ്മുടെ വിശപ്പ് കുറയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button