പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇനി ഭക്തിനിര്‍ഭരമായ പത്തു ദീവസങ്ങള്‍. രാവിലെ 10. 30-നും 11 .30-നും മധ്യേയാണ് കൊടിയേറ്റ് ചടങ്ങ് നടക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനര് , മേല്‍ശാന്തി എ .വി .ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
ഉത്സവത്തിനായി ഇന്നലെ വൈകിട്ട് 5-ന് നട തുറന്നിരുന്നു. 22 മുതല്‍ 29 വരെ ദിവസവും ഉത്സവബലി ഉണ്ടാകും. അത്താഴ പൂജയ്ക്ക് ശേഷം ശ്രീഭൂതബലി എഴുന്നെള്ളത്തും നടക്കും വിളക്കിനെഴുന്നെള്ളത്ത് ചടങ്ങുകള്‍ 25 മുതല്‍ അഞ്ച് ദിവസം നടക്കും.
Also Read : തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കും
29 -ന് രാത്രിയാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കുക .30-ന് രാവിലെ 11.30 ന് പമ്പയില്‍ ആറാട്ട് .അന്ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. ഇങ്ങനെയായിരിക്കും ഇനിയുള്ള പത്തു നാളുകളില്‍ ശബരിമലയിലെ നടക്കുന്ന പൂജാകര്‍മങ്ങളുടെ സമയക്രമം.
Post Your Comments