2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെ തുടർച്ചയായി ശബരിമല നടതുറക്കും. കൊടിമര പ്രതിഷ്ഠയും, ഉത്സവവും വരുന്നതിനാല്‍ മിഥുന മാസത്തില്‍ തുടര്‍ച്ചയായി 24 ദിവസം ക്ഷേത്രനട തുറന്ന് പൂജകള്‍ ഉണ്ടാകും. മിഥുനമാസത്തിലെ പൂജയ്ക്കായി ജൂണ്‍ 14 ന് നടതുറന്നാല്‍ ആറാട്ട് കഴിഞ്ഞ് ജൂലൈ 7 ന് മാത്രമേ അടയ്ക്കു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഇത്രയും ദിവസം പൂജകള്‍ ഉണ്ടാകുന്നത് അപൂര്‍വ്വമാണ്.
മിഥുന മാസ പൂജകള്‍
ജൂണ്‍ 14 ന് വൈകീട്ട് നടതുറന്ന് ജൂണ്‍ 19വരെ, തുടര്‍ന്ന് രാത്രി നട അടയ്ക്കും.
ജൂൺ 20നു കൊടിമര പ്രതിഷ്ഠയുടെ മുന്നോടിയായുള്ള പൂജകള്‍ ആരംഭിക്കും, 24 വരെയാണ് കൊടിമര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍.
കൊടിമര (ധ്വജ) പ്രതിഷ്ഠ ജൂണ്‍ 25 ന്.
ജൂണ്‍ 25 ഞായര്‍ രാവിലെ 11.50 നും 1.40 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിമര പ്രതിഷ്ഠ
നാലാം കലശം ജൂണ്‍ 28ന്,
അതിനു ശേഷം അന്നു തന്നെ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും.
ഉത്സവബലി
ജൂണ്‍ 29മുതല്‍ ജൂലൈ 6വരെ ഉത്സവ ബലി ഉണ്ടാകും.
പള്ളിവേട്ട
ജൂലൈ 6ന് പള്ളിവേട്ട നടക്കും.
പമ്പയില്‍ ആറാട്ട്
ജൂലൈ 07ന്. പമ്പാഗണപതി കോവിലിന് മുന്‍വശമുള്ള കടവില്‍ രാവിലെ 11 ന് ആറാട്ട് നടക്കും.
ജുലൈ 07 ന് രാത്രി നട അടയ്ക്കും,
ആറാട്ട് ഘോഷയാത്ര സന്നിധാനത്തില്‍ എത്തിയ ശേഷം ഉത്സവത്തിന സമാപനം കുറിച്ച് കൊടിയിറക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും.
പ്രസാദ് ഐവർമഠം.
Post Your Comments