ന്യൂഡല്‍ഹി: ഇന്ത്യയിലെ യാചകരുടെ എണ്ണം നാലുലക്ഷത്തിലധികം. കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് ആണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ആകെയുള്ളത് 4,13,670 യാചകരാണ്. ഇതില്‍ 2,21,673 പേര്‍ പുരുഷന്മാരും 1,91,997 പേര്‍ സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ യാചകരുള്ള സംസ്ഥാനം ബംഗാളാണ്. 81,000 പേരാണ് ബംഗാളിലെ യാചകക്കാര്‍. കൂടാതെ ഉത്തര്‍പ്രദേശില്‍ 65,835 പേരും, ആന്ധ്രയില്‍ 30,218 പേരും ഉള്ളതായാണ് റിപ്പോര്‍ട്ട്. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.
അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളിലാണ് യാചകരുടെ എണ്ണം ഏറ്റവും കുറവ് . ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് യാചകരുള്ളത് . രണ്ട് പേര്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലും ചണ്ഡീഗഡിലുമാണ് കൂടുതല്‍ പേര്‍ ഉള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments