ന്യൂഡല്‍ഹി•ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
പൗരൻമാരെ ശാക്തിക്കരിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നു. പക്ഷേ സാമൂഹിക മാധ്യമങ്ങളെ വിദേശ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
50 മില്യൺ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക്ക് ചോർത്തിയെന്ന വാർത്തകൾക്കിടയിലാണ് രവിശങ്കർ പ്രസാദിന്റെ ട്വീറ്റ്.
We uphold the use of social media and it has empowered every citizen who can ask us questions directly now. But abuse of social media that too by using foreign firms will not be acceptable: @rsprasad
— RSPrasad Office (@OfficeOfRSP) March 21, 2018
Post Your Comments