ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുള്ള ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസിന് ജഹാനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഷമിയുടെ പണം മാത്രമാണ് ഹാസിന് ജഹാന് മോഹിച്ചിരുന്നതെന്നും ഓരോ മാസത്തിലും ലക്ഷങ്ങളുടെ ഷോപ്പിങ് ആണ് ഇവര്‍ നടത്തിയതെന്നും ഷമിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍.
ഓരോ മാസത്തിലും ലക്ഷങ്ങളുടെ ഷോപ്പിങ് ആണ് ഇവര്‍ നടത്തിയതെന്നും, ഷമിയും ഹാസിനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വക്കീല്‍ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും ഹാസിന് അതിന് തയാറായിരുന്നില്ല. സ്വന്തം പേരില്‍ കുറെ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനായിരുന്നു അവര്‍ ആ സമയം ശ്രമിച്ചിരുന്നതെന്നും ഖുര്‍ഷിദ് അഹമ്മദ് എന്ന ബന്ധു വ്യക്തമാക്കി.
also read: ആരോപണങ്ങളിൽ പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; വീഡിയോ
തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന ഹാസിന് ജഹാന്റെ പരാതിയില്‍ കൊലപാതകശ്രമത്തിനടക്കം എട്ടോളം കേസുകള്‍ ഷമിക്കെതിരേ പോലീസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ജഹാന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതിന് പുറമെ ക്രിക്കറ്റ് ഭരണ സമിതിയും മുഹമ്മദ് ഷമിക്കെതിരേ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഷമിക്കെതിരേ അന്വേഷണം നടത്തും.
Post Your Comments