ലഡാക്ക്: വടക്കുകിഴക്കന്‍ മേഖലയായ ലഡാക്കിലെ കുടുംബങ്ങള്‍ക്ക് പ്രസവത്തിനായി തൊട്ടടുത്ത ആശുപത്രിയില്‍ എത്താനായി കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നത് 45 മൈലുകളാണ്. നഗരത്തിലെ ലിംഗ്ഷെഡ് ആശുപത്രിയില്‍ പോയി വരാന്‍ ആണ് ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരുന്നത്. അപകടകരമായ സാഹചര്യങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിക്കുന്നത് പത്തു ദിവസമാണ്.
11,123 അടി ഉയരത്തില്‍ തണുപ്പു കാലത്ത് മൈനസ് 35 ഡിഗ്രി കൊടും തണുപ്പില്‍ മലമുകളിലെ തണുത്തുറഞ്ഞുപോയ ഛാഡര്‍നദി കൂടി കടന്നു വേണം പോകാന്‍. പര്‍വ്വത നിരയിലെ ഗുഹകളാണ് രാത്രിയില്‍ അഭയം. പകല്‍ ആകട്ടെ എട്ടു മണിക്കൂറോളം നടക്കും. ഈ അമ്പരപ്പിക്കുന്ന വിവരം ചിത്രം സഹിതം പുറത്തു വിട്ടത് ഛാഡര് നദി താണ്ടുന്ന കുടുംബത്തിന്റെയും ദൃശ്യം കൂട്ടുകാര്‍ക്കൊപ്പം 2014 ല്‍ ക്യാമറിയില്‍ പകര്‍ത്തിയ ഐസ് ലാന്റുകാരന്‍ ഫോട്ടോഗ്രാഫര്‍ ടിം വോള്മറാണ്.
read also: ആശുപത്രിയില്‍ യുവതിയുടെ ഓപ്പറേഷന് നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍
ഒരുദിവസം യാദൃശ്ചികമായിട്ടാണ് വോള്മറും സംഘവും കൊച്ചു മകനും നവജാതശിശുവുമായി പോകുന്ന കുടുംബത്തെ മലമുകളില്‍ വെച്ച് കണ്ടു മുട്ടിയത്. ഒരു കുഞ്ഞിന് വേണ്ടിയുള്ള ഒരാളുടെ ഇത്തരത്തിലുള്ള ഒരു സാധാരണ യാത്ര അമ്പരപ്പിച്ചു.
സന്സ്ക്കാര് അതിശക്തമായ ഒഴുക്കുള്ള വലിയ നദിയാണ്. ഉറഞ്ഞു കിടക്കുന്ന നദിയിലൂടെ ഏതാനും ഇഞ്ചുകള്‍ക്ക് കീഴെ ജലം കിടക്കുന്ന അവസ്ഥയില്‍ വെയ്ക്കുന്ന ഓരോ അടിയും ഭീകരമാണ്. ലഗേജുകളും വഹിച്ചുള്ള ഇത്തരം അപകടകരമായ യാത്രയ്ക്കിടയില്‍ നദിയില്‍ വീണു മരിച്ചവര്‍ ഏറെയാണ്.
Post Your Comments