
പാറ്റ്ന: ആശുപത്രിയില്‍ യുവതിയുടെ ഓപ്പറേഷന്‍ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍. സംഭവം നടന്നത് ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമാണ് കാണുന്നത്. ഓപ്പറേഷന്‍ ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലാണ് നടത്തുന്നത്.
read also: സംസ്ഥാനത്തെ ഈ മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററുകള്‍ അടച്ചിടുന്നു
യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നു. അതിനാലാണ് വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിച്ചതെന്ന് ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഓപ്പറേഷൻ നടത്തേണ്ടി വന്നത്.
Post Your Comments