Latest NewsArticleNews Story

എല്ലാം ശരിയാക്കാൻ എത്തിയ സർക്കാർ പോലീസിനെയും പറ്റിച്ചു; ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മിയം സ​ർ​ക്കാ​ർ വ​ക​മാ​റ്റി!

എല്ലാം ശരിയാക്കാൻ എത്തിയ സർക്കാർ പൊലീസുകാർക്കിട്ട് പണിതത് എട്ടിന്റെ പണി തന്നെയാണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ധൂ​ർ​ത്തി​ൽ ഒരു കുറവും വരുത്താത്ത പിണറായി ഗവൺമെന്റ് പൊ​ലീ​സു​കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ലും കൈ​യി​ട്ടു​വാ​രി. കഴിഞ്ഞ നാ​ല് മാ​സ​മാ​യി പൊ​ലീ​സു​കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ പി​ടി​ക്കു​ന്ന പ്രീ​മി​യം തു​ക എ​ൽ.​ഐ.​സി​ക്ക് അ​ട​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ അ​റു​പ​തി​നാ​യി​ര​ത്തോ​ളം പൊ​ലീ​സു​കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ പി​ടി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് തു​ക​യി​ന​ത്തി​ൽ പ്ര​തി​മാ​സം കോ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ വ​ക​മാ​റ്റി ഉ​പ​യോ​ഗി​ച്ച​ത്.

പൊ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് പ​ണ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് ഏ​റെ വി​വാ​ദ​മാ​യ​ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യിലാണ് എൽ ഡി എഫ് സർക്കാരിന്റെ കൈയ്യിട്ടുവാരൽ. ഡി​പ്പാ​ര്‍ട്മ​െൻറ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ 50 രൂ​പ​മാ​ത്ര​മാ​ണ് ഓരോ വ്യക്തിയിൽ നിന്നും ഇ​ടാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം അ​പ​ക​ട ഇ​ന്‍ഷു​റ​ന്‍സ് പ​രി​ധി ഒ​മ്പ​ത് ല​ക്ഷ​മാ​ണ്. പൊ​ലീ​സ് ഹൗ​സി​ങ് സ​ഹ​ക​ര​ണ സം​ഘം മു​ഖേ​ന പ്ര​തി​മാ​സം 900 രൂ​പ വീ​തം നി​ക്ഷേ​പി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മു​ണ്ട്. ഇ​ത് സേ​നാം​ഗ​ത്തി​െൻറ ര​ക്ഷി​താ​ക്ക​ൾ​ക്ക​ട​ക്ക​മു​ള്ള മെ​ഡി ​െക്ല​യിം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. 55-ആം വ​യ​സ്സി​ല്‍ റി​ട്ട​യ​ര്‍ ചെ​യ്യു​മ്പോ​ള്‍ 20,000 രൂ​പ ല​ഭി​ക്കും. മ​രി​ച്ചാ​ല്‍ അ​ഞ്ച്​ ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി വീ​ട്ടു​കാ​ര്‍ക്ക് ല​ഭി​ക്കും.

ഇത് കൂടാതെയാണ് പൊലീസുകാര്‍ എല്‍.ഐ.സി അടക്കമുള്ള കമ്ബനികളുടെ പോളിസി ചേര്‍ന്നിട്ടുള്ളത്. ഒ​രു സേ​നാം​ഗ​ത്തി​ൽ നി​ന്നും മാ​ത്രം ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി പ്രീ​മി​യം ഇ​ന​ത്തി​ൽ നാ​ലാ​യി​രം മു​ത​ൽ ഒ​മ്പ​തി​നാ​യി​രം വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ൽ.​ഐ.​സി, യു​നൈ​റ്റ​ഡ് നാ​ഷ​ന​ൽ, തു​ട​ങ്ങി വി​വി​ധ ക​മ്പ​നി​ക​ളു​ടെ പോ​ളി​സി​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​വ​രു​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ്, വി​വി​ധ വാ​യ്പ​ക​ൾ, പി​രി​വു​ക​ൾ തു​ക​യ​ട​ക്ക​മു​ള്ള​വ ശ​മ്പ​ള​ത്തി​ൽ നി​ന്നാ​ണ് ഈ​ടാ​ക്കു​ക. ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ശ​മ്പ​ള സ്ലി​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. എന്നാൽ കഴിഞ്ഞ നാലുമാസമായി സർക്കാർ ഇ​ൻ​ഷു​റ​ൻ​സ് തു​ക അടയ്ക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ഉദ്യോഗസ്ഥർ നൽകുന്നില്ലെന്നും പരാതിയുണ്ട്.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തു​ക ക​മ്പ​നി​ക​ൾ​ക്ക് അ​ട​ക്കാ​റെ​ന്നും, ഇ​ത് പാ​സ്ബു​ക്കി​ൽ പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും വ​ക​മാ​റ്റു​ന്ന​ത​ല്ലെ​ന്നു​മാ​ണ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും ന​ൽ​കു​ന്ന മ​റു​പ​ടി. എ​ന്നാ​ൽ ഈ ​മ​റു​പ​ടി​യി​ൽ പൊ​ലീ​സു​കാ​ർ തൃ​പ്ത​ര​ല്ല. ഏ​തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ഴാ​ണ് ഇ​തി​െൻറ ദു​ര​ന്തം അ​നു​ഭ​വി​ക്കു​ക​യെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button