മക്ക : സൗദിയില്‍ മാറ്റത്തിന്റെ അലയൊലികള്‍ ഉയരുന്നു. സ്ത്രീകള്‍ക്ക് അതി പ്രാധാന്യം നല്‍കി സൗദി രാജകുമാരന്‍ നടപ്പിലാക്കുന്ന പല കര്‍മ പദ്ധതികള്‍ക്കും ലോകരാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. ഇതോടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന മേഖലകളില്‍ ജോലിയ്ക്ക് കയറി.
പരിശുദ്ധ നഗരമായ മക്കയിലെ ഹോട്ടലുകളില്‍ 41 സൗദി സ്ത്രീകളാണ് ജോലിക്ക് കയറി. മാനവ വിഭവശേഷി വിഭാഗങ്ങള്‍, റിസര്‍വേഷന്‍, റിസെപ്ഷന്‍, പാചകം എന്നീ മേഖലകളിലാണിവര്‍ തൊഴിലില്‍ പ്രവേശിച്ചിരിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ അല്‍ സൗദിന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യയില്‍ സാമൂഹ്യപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത്. സ്ത്രീകളെ സാമൂഹ്യമായും രാഷ്ട്രീയമായും സാമ്ബത്തീകമായും ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.
സൗദിയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
Post Your Comments