ന്യൂഡല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്നു. ആദ്യമായാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. അടുത്ത മാസം അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കു നടുവില്‍നില്‍ക്കവെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യാ സന്ദര്‍ശനത്തിനു തയാറെടുക്കുന്നത്.
യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി നടത്തിയിട്ടില്ല. സന്ദര്‍ശന തിയതിയും ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. ഇന്ത്യ കൂടാതെ, പാകിസ്ഥാന്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ യാത്ര ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂണില്‍ ജപ്പാനില്‍ ജി 20 ഉച്ചകോടി നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനമെന്നും കരുതപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്‍മാനും നവംബറില്‍ ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments