Latest NewsIndiaNews

കുട്ടികള്‍ നഗ്‌ന ചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ചെയ്തതിങ്ങനെ

കൊല്‍ക്കത്ത: സ്‌കൂള്‍ കുട്ടികള്‍ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ മാര്‍ച്ച് 17നാണ് 30കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരനായ ചന്ദന്‍ ഗുച്ചൈത്തും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. രണ്ട് പര്‍ 16 വയസ്സും ഒരാള്‍ 17വയസ്സും പ്രായമുള്ളവരാണ്.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് മകളെ നൃത്തപഠന ക്ലാസ്സില്‍ കൊണ്ടാക്കിയിട്ട് വരുന്ന വഴി മരിച്ച സ്ത്രീയുടെ മൊബൈല്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ലഭിച്ച 10ാംക്ലാസ്സുകാരന്‍ ഇവര്‍ക്ക് പിന്നീട് ഫോണ്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കും മുമ്പ് അതിലുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യ ഫോട്ടോകള്‍ ചോര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്.

Also Read : പീഡനവും നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിയും! പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ചാനലിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കൂടാതെ ഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ ആരോപിക്കുന്നു. കൂടുതല്‍ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും കുറ്റവാളികള്‍ ഫോണ്‍ ചെയ്തു. ഫോണ്‍ വഴിയുള്ള ഭീഷണിക്ക് വഴങ്ങാത്തതിനെത്തുടര്‍ന്നാണ് ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അവര്‍ പ്രചരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button