തിരുവനന്തപുരം: ചരിത്രപ്രധാനമായ തീരുമാനവുമായി വിദ്യാഭ്യാസവകുപ്പ്. എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറിനു വേണ്ടിയും ഒരുകോളമുണ്ടാകും. എസ്.എസ്.എല്‍.സി. ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് സ്‌കൂള്‍ രേഖകളില്‍ നിന്നും വ്യത്യസ്തമായി തിരുത്തി നല്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ജെന്‍ഡര്‍ എന്നതിനു മൂന്നാമത്തെ ഓപ്ഷന്‍ ആയി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുകൂടി സ്‌കൂള്‍ രേഖകളിലും എസ്.എസ്.എല്‍.സി. ബുക്കിലും ചേര്‍ക്കുന്നതിനും അനുമതി നല്കുന്നതാണ് ഉത്തരവ്.
ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എസ്.എസ്.എല്‍.സി. ബുക്കില്‍ പേര്, ലിംഗം എന്നിവ തിരുത്തുന്നതിനാണ് പ്രത്യേക അനുമതി നല്‍കി പുതിയ ഉത്തരവായിരിക്കുന്നത്. ഇതോടെ ആശ്വാസമാകുന്നത് ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത നിരവധി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ്.
Post Your Comments