കാസര്‍കോട്: തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജനല്‍ കാറ്റില്‍ തകര്‍ന്നുവീണു. ജനല്‍ ചില്ലുകളും ഫ്രെയിമുകളും ആശുപത്രിക്കുള്ളിലേക്കാണ് തകര്‍ന്നുവീണത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാറ്റിന് ശക്തി കൂടി ജനല്‍ തകര്‍ന്നുവീഴുമ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ജനല്‍ ചില്ലുകള്‍ കാര്‍ ഷെഡിനു മുകളിലെ കോണ്‍ക്രീറ്റിലേക്ക് പതിച്ചതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
ആറാംനിലയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും ചില്ലിട്ട നിലയിലായിരുന്നു.മഴയുടെ തുടക്കത്തില്‍ രോഗികളും സന്ദര്‍ശകരും ഈ ജനലിന് സമീപത്തുണ്ടായിരുന്നു. ആശുപത്രിക്ക് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ജനല്‍ ഫ്രെയിമുകളും മറ്റും ദ്രവിച്ച നിലയിലാണുള്ളത്. ശക്തമായ കാറ്റ് ഇനിയും വരികയാണെങ്കില്‍ മറ്റ് ജനല്‍പാളികളും തകര്‍ന്നു വീഴാന്‍ ഇടയുണ്ടെന്നാണ് ആശങ്ക.
Post Your Comments