Latest NewsKeralaNews

പറ്റുമെങ്കില്‍ എല്ലാ സ്ത്രീകളും മാറ് തുറക്കല്‍ സമരത്തില്‍ പങ്കെടുക്കണം, പരിഹാസവുമായി മാധ്യമപ്രവര്‍ത്തക

കൊച്ചി: ഫറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ മാറ് തുറക്കല്‍ സമരം നടത്തിയവരെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഫേസ് ബുക്കിലെ മുഴുവന്‍ സ്ത്രീകളും (ഞാനൊഴികെ ) ഈ സഹന സമരത്തില്‍ പങ്കെടുക്കണം എന്നാണ് ആഗ്രഹം . ഇവര്‍ക്കൊക്കെ എന്നെകൊണ്ട് കഴിയുന്ന എല്ലാ പിന്തുണയും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.-സുനിത പരിഹസിച്ചു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു സുനിതയുടെ പ്രതികരണം.

സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പെണ്ണുങ്ങളുടെ അമ്മിഞ്ഞ കാണിക്കൽ സമരത്തിനും പോരാട്ടത്തിനും എല്ലാ വിധ പിന്തുണയും …

ഫേസ് ബുക്കിലെ മുഴുവൻ സ്ത്രീകളും (ഞാനൊഴികെ ) ഈ സഹന സമരത്തിൽ പങ്കെടുക്കണം എന്നാണ് ആഗ്രഹം . ഇവർക്കൊക്കെ എന്നെകൊണ്ട് കഴിയുന്ന എല്ലാ പിന്തുണയും കൊടുക്കാൻ ഞാൻ തയ്യാറാണ് . ചില അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താൽ കൊള്ളാമായിരുന്നു .

1 . ഫോട്ടോ ഇടുമ്പോൾ ഒൺലി മി , ഫ്രണ്ട്‌സ് ഒൺലി ഒന്നും ഇടരുത് . പബ്ലിക് പോസ്റ്റ് ഇടുമല്ലോ . പരമാവധി ആളുകളിലേക്ക് പോസ്റ്റ് എത്തട്ടെ .

2 . എല്ലാ തരം ശരീര പ്രകൃതിയുള്ള സ്ത്രീകളും ഇതിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ . (വെറും അക്കാദമിക് പർപ്പസ് )

3 . പറ്റുമെങ്കിൽ ബീഫ് ഫെസ്റ്റ് ഒക്കെ പോലെ കാമ്പസുകൾ കേന്ദ്രീകരിച്ചോ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ചോ ഒക്കെ കൂട്ട അമ്മിഞ്ഞ പ്രദർശനവും സംഘടിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ് .

4 . വെറും പ്രദർശനത്തിന് പകരം ഇതിന്റെ ഉപയോഗം , സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും (വെറും അക്കാദമിക് പർപ്പസ്)

5 . മോഹനൻ വൈദ്യർ , രജത് കുമാർ തുടങ്ങിയവരുടെ ക്ലാസുകളും ഇതോട് അനുബന്ധിച്ചു നടത്താവുന്നതാണ് . ( മൊത്തത്തിൽ ഒരു ആഘോഷമാവട്ടെ )

കാണാൻ ഞാനുണ്ടാകും …. കയ്യടിക്കാനും ..
നിങ്ങളുമുണ്ടാവില്ലേ ?

നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ?
അപ്പൊ വേഗമാവട്ടെ … എല്ലാവരും മുന്നോട്ട് വരൂ .. അമ്മിഞ്ഞ കാണിക്കു ..

shortlink

Related Articles

Post Your Comments

Related Articles


Back to top button