തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയതായി ആരോപണം. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഇവർ ഇതിനായി പിരിച്ചത്. ആലപ്പുഴ സ്വദേശി ശ്രീമോള്‍ മാരാരി എന്ന യുവതിക്കായി സുനിത ഫേസ്ബുക്കിലൂടെ പണം സമാഹരിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ശ്രീമോള്‍ ക്യാന്‍സര്‍ രോഗിയല്ലെന്ന വിവരം പുറത്തുവന്നതോടെ സുനിതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ നേരത്തെ രംഗത്തെത്തിയ സുനിതയെ പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ ലോകം. അതേസമയം സംഭവത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുനിതയും വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയാണ് സുനിത ഫേസ്ബുക്ക് ലൈവില്‍ എത്തി ശ്രീമോള്‍ക്കായി ധനാഭ്യര്‍ത്ഥന നടത്തിയത്. ഏകദേശം 2,85,800 രൂപയോളമാണ് കളക്‌ട് ചെയ്യാന്‍ സാധിച്ചതെന്നും മൊത്തം അഞ്ച് ലക്ഷം രൂപയോളം ശ്രീമോളുടെ ചികിത്സയ്ക്കായി വേണമെന്നുമായിരുന്നു സുനിത പോസ്റ്റിട്ടത്.
ഇതിനെ തുടര്‍ന്ന് .ഷിംന അസീസ് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സുനിതയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. പിന്നീട് ആവശ്യമായ തുക ലഭിച്ചെന്നും എല്ലാ കണക്കുകളും സഹിതം വിശദമായൊരു കുറിപ്പ് ഇടാമെന്നും സുനിത പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ശ്രീമോള്‍ക്ക് ക്യാന്‍സര്‍ ഇല്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്.സംഭവം വിവാദമായതോടെ സുനിത ഫേസ്ബുക്കില്‍ ഒരു വിശദീകരണ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ-ശ്രീമോള്‍ മാരാരിയെക്കുറിച്ച് എനിക്ക് അറിയാവുന്നത് :സ്ത്രീകള്‍ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകള്‍ ഉണ്ട്.
അതിലുള്ള മനുഷ്യരില്‍ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകള്‍ അതിലൊക്കെയുണ്ട്)അവിടെ ശ്രീമോള്‍ നിരന്തരം കാന്‍സര്‍ എന്നും കീമോ എന്നും നാലു സര്‍ജറി കഴിഞ്ഞു എന്നും കുട്ടികള്‍ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂര്‍ പോകണം എന്ന് പറയും. കോമയിലാണ് അഡ്മിറ്റ് ആണ് എന്ന് പറയും.അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു. ഇങ്ങനെയായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിനെതിരെയും വലിയ രീതിയിലുള്ള പരിഹാസ ശരങ്ങളാണ് ഉയരുന്നത്.
കോമയിലായ ഒരാൾ എങ്ങനെ സഹായാഭ്യര്ഥന നടത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അതെ സമയം ശ്രീമോൾ മാരാരി എന്ന യുവതിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത് വരുന്നത്. ഇവർ ക്യാൻസർ രോഗിയായി അഭിനയിച്ചത് സ്വന്തം തല മൊട്ടയടിച്ചും മറ്റുമാണ്. മൂക്കിൽ ദശ വളരുന്നതിന് നടത്തിയ സർജറി തലച്ചോറിന്റെ സർജറിയാണെന്നു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
വിവാഹിതയും കുഞ്ഞുങ്ങളുമുള്ള ഇവർ അവിവാഹിതയാണെന്നു തെറ്റിദ്ധരിപ്പിച്ചു യുവാക്കളുമായി പ്രണയ ബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു. അവരിൽ നിന്നും സാമ്പത്തികം അടിച്ചു മാറ്റിയതായും പലരും ആരോപണമുയർത്തുന്നുണ്ട്. ചില ആരോപണങ്ങൾ കാണാം:
Post Your Comments