![](/wp-content/uploads/2018/03/sachin-1.png)
ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ ചൊല്ലി തര്‍ക്കം മുറുകുകയാണ്. ഇതിനിടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്നും കലൂരിലെ ഫിഫ അംഗീകാരമുള്ള ടര്‍ഫ്
നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്‌ബോളിനോട് സഹകരിക്കണം. ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശപ്പെടുത്തരുതെന്നും സച്ചിന്‍ പറഞ്ഞു.
also read: കൊച്ചി കൊണ്ടുപോയത് തിരിച്ച് തിരുവനന്തപുരത്തിന്റെ കൈകളിലേക്ക് ?
ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീത് എന്നിവര്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments