സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരനായ ഉല്ലാസ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നാല് മണിക്കൂര്‍ നീണ്ട് നിന്ന് ശസ്ത്രക്രിയയിലൂടെയാണ് ഉല്ലാസ് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലേക്ക് ഉല്ലാസും സുഹൃത്തും കാറില്‍ പോവുകയായിരുന്നു.
read also: സെപ്റ്റിക് ടാങ്കില്‍ വീണ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപെടുത്തി
ഇതിനിടയില്‍ കാറ് ലോറിയുമായി കൂട്ടിയിടിച്ചു. കൂട്ടുകാരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എന്നാല്‍ ഉല്ലാസിന്റെ നെറ്റിയില്‍ കാറില്‍ സ്ഥാപിച്ചിരുന്ന ഹെഡ് റെസ്റ്റര്‍ തുളച്ച് കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നാല് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയക്കൊടുവില്‍ സ്റ്റീല്‍ കമ്പി എടുത്ത് മാറ്റുകയും ചെയ്തു. ഓപ്പേഷന്‍ നടന്നത് കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റിയിലാണ്. താന്‍ രക്ഷപ്പെടുമെന്ന് കരുതിയില്ലെന്ന് ഈ കണ്ണൂര്‍ സ്വദേശി പറയുന്നു.
Post Your Comments