സെപ്റ്റിക് ടാങ്കില്‍ വീണ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപെടുത്തി. ചൈനയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരവസ്ഥ ഉണ്ടായത്.
ഗര്‍ഭിണിയായ യുവതിക്ക് പൊതു ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ക്ലോസറ്റില്‍ വച്ചാണ് തന്റെ കുഞ്ഞ് പുറത്തേക്ക് വരുകയാണെന്ന് മനസിലാകാതിരുന്ന യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് കുഞ്ഞ് നേരെ സെപ്റ്റിക് ടാങ്കിലേക്ക് വീണു പോയി. എന്നാൽ ഇതൊന്നുമറിയാതെ യുവതി ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
read also: സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരൻ മരിച്ചു
ഇതിനിടയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ അവിടെയുണ്ടായിരുന്ന ജോലിക്കാര്‍ കേട്ടപ്പോഴാണ് സംഭവം മനസിലായത്. ഫയര്‍ഫോഴ്‌സിനെ ഉടന്‍ തന്നെ വിവരം അറിയിച്ചു. തുടർന്ന് അവരെത്തി സെപ്റ്റിക് ടാങ്ക് കുത്തിപ്പൊളിച്ച് കുഞ്ഞിനെ രക്ഷപെടുത്തി. ഭാഗ്യം കൊണ്ട് കുഞ്ഞ് സെപ്റ്റിക് ടാങ്കില്‍ മുങ്ങിപ്പോയിരുന്നില്ല. അതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമ്മയോടൊപ്പം കുഞ്ഞ് ആശുപത്രിയില്‍ സുരക്ഷിതമായിരിക്കുന്നു. കുഞ്ഞ് ജനിക്കാന്‍ പോവുവാണെന്ന് ഇരുപത് കാരിയായ യുവതിക്ക് മനസിലാകാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
Post Your Comments