ന്യൂഡല്‍ഹി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന 38 പേരെ ക്രൂരമായി കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരിച്ചു. മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരാണ് കൊല്ലപ്പെട്ടത്. മൊസൂളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശമായ ബാദുഷയിലാണ് ഇന്ത്യക്കാരെ കൊന്നുകുഴിച്ചു മൂടിയതായി കണ്ടെത്തിയത്.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഇറാഖി സര്‍ക്കാരിന്റെ പ്രതിനിധി നജിഹ അബ്ദുള്‍ അമീര്‍ അല്‍ ഷിമാരി പ്രതികരിച്ചു. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളാണ് ഇതിന് പിന്നിലെന്നും നജിഹ കൂട്ടിച്ചേര്‍ത്തു.
മൊസൂളിലെ ഒരു നിര്‍മ്മാണ കമ്ബനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് ഇവര്‍ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ചയാണ് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചത്. ഡി.എന്‍.എ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കേന്ദ്രസര്‍ക്കാരിന് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ 38 പേരെ തിരിച്ചറിഞ്ഞു. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.
റഡാര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായി ഇറാഖി അധികൃതര്‍ സ്ഥിരീകരിച്ചത്. റഡാര്‍ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഗവണ്‍മെന്റിനെ ഇക്കാര്യം അറിയിക്കുകയും ഡി.എന്‍.എ പരിശോധനയ്ക്ക് നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധുക്കളുടെ ഡി.എന്‍.എ സാമ്ബിള്‍ ഇന്ത്യയില്‍ നിന്ന് അയച്ചു കൊടുക്കുകയും മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്ബിളുമായി ഒത്തുനോക്കുകയും ചെയ്തു.
Post Your Comments