കോഴിക്കോട്: അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്.
എന്നാല്‍ ഇന്ന് കേരളത്തിലും ഹിജാമ ചികിത്സ വ്യാപകമാവുകയാണ്. അശുദ്ധരക്തം നീക്കംചെയ്യുന്ന ചികിത്സാരീതിയാണിത്. വേദനയുള്ള ഭാഗത്ത് മുറിവുണ്ടാക്കി പ്രത്യേക കുപ്പികളിലേക്ക് അശുദ്ധരക്തം ശേഖരിച്ചു പുറത്തുകളയുന്ന ചികിത്സയോടു വിദേശത്തുനിന്നു മടങ്ങിയെത്തുന്ന യുവതീ-യുവാക്കളാണു താല്‍പര്യം കാട്ടുന്നത്.
ശരീരത്തിലെ അശുദ്ധരക്തമാണ് വേദനയ്ക്ക് ആധാരമെന്നാണു ചികിത്സകര്‍ പറയുന്നത്.
മുട്ടുവേദന, കഴുത്തിലെ നീരിറക്കം ഉള്‍പ്പെടെ വിട്ടുമാറാത്ത ശരീരവേദന യുനാനി ചികിത്സാരീതിയുടെ ഭാഗമായ ഹിജാമ ചികിത്സയിലൂടെ മാറും. ഒരു സമയം ശരീരത്തിന്റെ പല ഭാഗങ്ങളിലും ഹിജാമ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തില്‍ ശരാശരി ആയിരം രൂപവരെയാണു ഫീസ്.
Also Read : ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പിയെക്കുറിച്ച് അറിഞ്ഞിരിക്കൂ..
മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികില്‍സ നടത്തിയിരുന്നതുകൊണ്ടും ഇതിനെ കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോര്‍ണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്മെന്റ്, സുസിറ്റന്‍ ട്യൂബ് ട്രീറ്റ്മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തില്‍ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തില്‍ ഈ ചികില്‍സ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.
Post Your Comments