ഹിജാമ എന്ന ചികിത്സാരീതയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്തിനാണ് ഇങ്ങനെയൊരു ചികിത്സ പ്രയോഗിക്കുന്നത്? ഇതുകൊണ്ടുള്ള ഗുണം എന്താണ്? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു തെറാപ്പിയാണിത്. ശരീരത്തില്‍ നിന്ന് രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതന ചികിത്സാരീതിയാണ് ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി.
ഇപ്പോഴും ചിലയിടങ്ങളില്‍ ഈ ചികിത്സ നടക്കുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചൈനക്കാരുടെ ചികിത്സാരീതിയാണിത്. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ശരീരത്തിന് ദോഷം ചെയ്യാത്ത ചികിത്സാമാര്‍ഗമാണിത്. രക്തത്തില്‍ നിന്നും ആവശ്യമില്ലാത്തതും അപകടകവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിഷാംശങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍, തുടങ്ങിയവ പുറത്ത് കളയാന്‍ ഈ ചികിത്സയിലൂടെ സാധിക്കും.
എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറക്കാനും, രകത സമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിവയെ തടയാനും ഹിജാമ ചികിത്സകൊണ്ട് സാധിക്കും. പല രീതയില്‍ ഹിജാമ തെറാപ്പി ചെയ്യുന്നുണ്ട്. ഡ്രൈ കപ്പിങ്ങ്, മസാജ് കപ്പിങ്ങ്, നീഡില്‍ കപ്പിങ്ങ്,ഹോട്ട് കപ്പിങ്ങ്, ഫ്‌ളാഷ് കപ്പിങ്ങ്,ഹെര്‍ബല്‍ കപ്പിങ്ങ്, വാട്ടര്‍ കപ്പിങ്ങ് തുടങ്ങി വ്യത്യസ്ത രീതികളുണ്ട്.
15 വയസ്സ് കഴിഞ്ഞവര്‍ക്കും 65 വയസിന് താഴെയുള്ളവര്‍ക്കുമാണ് ഈ ചികിത്സ ചെയ്യേണ്ടത്. മുഖസൗന്ദര്യത്തിന് ഡ്രൈ കപ്പിങ്ങ് നല്ലതാണ്. തൊലിയില്‍ നിന്നാണ് ഹിജാമയില്‍ രക്തമെടുക്കുന്നത്. എല്ലാ അസുഖങ്ങള്‍ക്കും ഹിജാമയിലൂടെ ചികിത്സയുണ്ട്. സമയം, ക്രമം, എവിടെയൊക്കെ കപ്പ് വേക്കാം എന്നതിനൊക്കെ കൃത്യമായ രീതികളും കണക്കുകളുമുണ്ട്.
ചൊറി, സോറിയാസിസ്, വരിക്കോസ് വെയിന്‍, കൈകാല്‍ തരിപ്പ്, തളര്‍ച്ച, അമിതക്ഷീണം, ആര്‍ത്രൈറ്റീസ്, കിഡ്‌നി സ്റ്റോണ്‍, ഉറക്കക്കുറവ്, പൈല്‍സ്, ഗ്യാസ് ട്രബിള്‍ , മെലിച്ചില്‍, അമിതവണ്ണം, അലര്‍ജി, ശ്വാസംമുട്ടല്‍, യൂറിക് ആസിഡ്, വ്രണങ്ങള്‍, ലൈംഗികരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, എല്ല് തേയ്മാനം, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, ടോണ്‍സിലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്.
Post Your Comments