ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടര്‍ച്ചയായി മാരപ്പു പറയുന്നതിനു കാരണം സാമ്പത്തിക പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍. കേസുമായി മുന്നോട്ടുപോകാനാവശ്യമായ പണം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് കെജ്രിവാളിന്റെ മാപ്പപേക്കയ്ക്ക് കാരണമെന്നാണ് എ.എ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കഴിഞ്ഞയാഴ്ചയാണ് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മദിദിയയോട് കെഡ്രിവാള്‍ മാപ്പു പറഞ്ഞത്. ഇത് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാപ്പില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ എ.എ.പി സംസ്ഥാന അധ്യക്ഷന്‍ അമന്‍ അറോറ രാജിവെച്ചിരുന്നു.
Also Read : 2.5 ലക്ഷം രൂപ കൊണ്ട് താങ്കള്‍ മകളുടെ വിവാഹം നടത്തിയോ? ബിജെപി എംപിയോട് അരവിന്ദ് കെജ്‌രിവാള്‍
താങ്കള്‍ക്കെതിരായ എല്ലാ പരാമര്‍ശങ്ങളും ആരോപണങ്ങളും ഞാന്‍ പിന്‍വലിക്കുന്നു. അതില്‍ മാപ്പ് ചോദിക്കുകയും ചെയ്യുന്നിവെന്നായിരുന്നു മാപ്പപേക്ഷ. കൂടാതെ ജന്‍ ലോക്പാല്‍ സമരത്തിനിടെ കെജ്രിവാളിനെ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റ പെിതാവ് ശാന്തിഭൂഷണുമായിരുന്നു.
എന്നാല്‍ ഇവരെ 2015ല്‍ എ.എ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ പുതിയ അഭിഭാഷകനെ നിയമിക്കാനും ചിലവുകള്‍ ഏറെയാണ്.
Post Your Comments