Latest NewsNewsInternational

രണ്ടു ലക്ഷം പൗണ്ടിന്റെ ഫെരാരി സ്പൈഡര്‍ കാര്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി; സംഭവം ഇങ്ങനെ

ലണ്ടന്‍: ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡര്‍ കാർ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പോലീസ് കോടതി ഉത്തരവ് സമ്പാദിച്ച്‌ കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അത് തന്നെയോ തന്റെ ലീഗല്‍ ടീമിനെയോ അറിയിച്ചിരുന്നില്ലെന്നും ഖാന്‍ ആരോപിക്കുന്നു.

Read Also: ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തരുത് ; ഹൈക്കോടതി

ഇത് വെറുമൊരു കാര്‍ മാത്രമല്ലെന്നും തനിക്കും കുടുംബത്തിനും ഇതിനോട് വല്ലാത്ത സെന്റിമെന്റ്സുകളുണ്ടെന്നും അതിനാല്‍ കാര്‍ നശിപ്പിച്ചത് കടുത്ത വേദനയാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്നും സഹിദ് ഖാൻ പറയുകയുണ്ടായി. താന്‍ കാറില്‍ ഒഫീഷ്യല്‍ ഫെരാരി പാര്‍ട്സുകളാണ് ഘടപ്പിച്ചിരുന്നതെന്നും വാഹനമോ അതിലെ ഫിറ്റിംഗുകളോ നിയമവിരുദ്ധമായിട്ടല്ല നേടിയിരിക്കുന്നതെന്നും ഖാന്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button