ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറെ പ്രചാരം നേടിയവയാണ് ക്രിപ്റ്റോ കറൻസികൾ. ആഗോള വിപണിയിൽ ക്രിപ്റ്റോ കറൻസികൾക്ക് പ്രത്യേക പ്രാധാന്യം തന്നെയാണ് ഉള്ളത്. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഒരു ആഡംബര കാർ വാങ്ങിയാലോ? ഓഫർ കേൾക്കുമ്പോൾ സംശയം തോന്നുമെങ്കിലും, സംഭവം സത്യമാണ്. പ്രമുഖ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരിയാണ് ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ആഡംബര കാർ വാങ്ങാനുള്ള അവസരം ഒരുക്കുന്നത്.
പുതിയ ഓഫറിലൂടെ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് പ്രീമിയം വാഹനങ്ങൾ വാങ്ങാനാകും. ബിറ്റ്കോയിന് പുറമേ, എഥേറിയം, സ്റ്റേബിൾ കോയിൻ, യുഎസ്ഡിസി തുടങ്ങിയ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും വാഹനങ്ങൾ വാങ്ങാൻ കഴിയുന്നതാണ്. ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുമ്പോൾ അധിക ഫീസോ, മറ്റ് ചാർജുകളോ ഈടാക്കുന്നതല്ല. 2,11,000 ഡോളർ പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്ന ഉയർന്ന നിലവാരമുള്ള കാറുകളാണ് വാങ്ങാൻ കഴിയുക. ഘട്ടം ഘട്ടമായി ക്രിപ്റ്റോ കറൻസി പേയ്മെന്റുകൾ നിയമപരമായി അംഗീകരിച്ചിട്ടുള്ള പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Also Read: ഇസ്രായേൽ-ഹമാസ് യുദ്ധം; ഇറാനുമായി ബന്ധപ്പെട്ട് സൗദി അറേബ്യ
Post Your Comments