Latest NewsNewsInternational

പ്രണയം നിരസിച്ചതിന് 17കാരനോട് 16കാരിയുടെ ക്രൂരത

ബംഗ്ലാദേശ്: പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികൾ ആസിഡ് ആക്രമണത്തിന് ഇരകളാകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണത്തിന് ഇയായിരിക്കുന്നത് ബംഗ്ലാദേശുകാരനായ ഒരു 17കാരനാണ്. 16 കാരിയായ പെൺകുട്ടിയുടെ ആസിഡ് ആക്രമണത്തിനാണ് 17കാരൻ ഇരയായത്.

ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനാണ് പ്രണയത്തിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതം പേറേണ്ടിവന്നത്. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് സംഘടിപ്പിച്ചുകൊടുത്തത് അമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

also read:കാട്ടാക്കട ആസിഡ് ആക്രമണം : പ്രതികളെ കുറിച്ച് സൂചന

മാസങ്ങൾക്ക് മുൻപ് പെൺകുട്ടി മഹ്മൂദുലിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. മഹ്മൂദുല്‍ ഇത് നിരസിക്കുകയും ചെയ്‌തു. ഇതാണ് പെൺകുട്ടിയിൽ കടുത്ത വൈരാഗ്യം ഉണ്ടാക്കിയത്. വീട്ടിലേക്ക സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുകയായിരുന്ന മഹ്മൂദുലിനെ തടഞ്ഞ് നിർത്തി ഒരിക്കൽ കൂടി പെൺകുട്ടി പ്രണയാഭ്യര്‍ഥന നടത്തി. അപ്പോഴും ഇയാൾ പ്രണയം നിരസിച്ചതോടെയാണ് പെൺകുട്ടി കൈയ്യിൽ കരുതിയ ആസിഡ് മഹ്മൂദുലിന്റെ മുഖത്തേക്ക് ഒഴിച്ചത്. ആക്രമണത്തിൽ മഹ്മൂദുലിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരുന്നുണ്ട്. ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മഹ്മൂദുല്‍ ഇപ്പോഴും മുക്തി നേടിയിട്ടില്ല. ആക്രമണം നടന്ന് അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button