തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂട്ടറില്‍ വരികയായിരുന്ന യുവതിക്ക് നേരെ ബൈക്കില്‍ വന്ന യുവാവ് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.
ജീന ആര്യനാട് സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. കരിംഭൂതത്താന്‍ പാറ വളവില്‍ ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തുള്ള ചില വീട്ടുകാര്‍ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. അതിനിടെ യുവതിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.
ഇന്ന് തന്നെ പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ആസിഡ് വീണതിന് പിന്നാലെ യുവതി കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആസിഡ് ഒഴിച്ചയാള്‍ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍-ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ആണ് ജീന.
Post Your Comments