Latest NewsAutomobile

കാറിൽ ഏസി പ്രവർത്തിപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽ കടുക്കുന്നതിനാൽ കാറിലെ ഏസി ഉപയോഗം വർദ്ധിക്കുന്നു. എന്നാൽ ഈ കാലത്ത് ഏസി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം മാരകമായ കാന്‍സര്‍ രോഗത്തിനു കാരണമാകുന്നതിനാൽ യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ ഏസി പ്രവര്‍ത്തിപ്പിക്കരുത്.

ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍  ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ ഏസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക്  ഉയര്‍ന്ന തോതിലുള്ള ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ് അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ്.എല്ലുകൾ,രക്താണുക്കൾ,കരൾ , വൃക്ക എന്നിവയെ വിഷമയമാക്കുന്നു. അതിനാൽ ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം ഏസി പ്രവര്‍ത്തിപ്പിക്കുക.

ഏറെ നേരം വെയിലത്ത് കിടന്ന വാഹനം വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളും. ശേഷം ഗ്ലാസുകൾ ഉയർത്തി ഏസി പ്രവർത്തിപ്പിക്കുക. എസിയുടെ വെന്‍റിലേഷൻ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം ഇടുക. റിസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് ഏസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം.

ALSO READ ;രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ നിലപാട് മാറ്റി നിഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button