Latest NewsKeralaNews

ട്രെയിന്‍ കടന്നുപോകുന്നതിനിടെ റെയില്‍പാളം മുറിഞ്ഞു: വൻ അപകടം ഒഴിവായത് തലനാരിഴക്ക് : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ജാംനഗര്‍-തിരുനല്‍വേലി എക്സ് പ്രസിന്റെ മൂന്നു കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുന്നതിനിടെയാണ് റെയില്‍ പാളത്തിന്റെ ഒരു കഷണം മുറിഞ്ഞുപോയത്.

ട്രെയിന്‍ കടന്നുപോകുന്നതിനിടയില്‍ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button