കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതി നല്‍കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരില്‍ കാണാന്‍ അനുവാദം ചോദിച്ച് ഭാര്യ ഹസിന്‍ ജഹാന്‍. “എന്റെ പോരാട്ടങ്ങൾ സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഭാര്യ ഉന്നയിച്ചത്. ഷമി തന്നെ കൊള്ളാൻ നോക്കിയെന്നും, മറ്റ് പല സ്ത്രീകളുമാണ് ബന്ധമുള്ള ഇയാൾക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്നും, പണത്തിനായി സ്വന്തം രാജ്യത്തെ പോലും ചതിച്ചെന്നുമായിരുന്നു ഹസിന്‍ ജഹാന്‍ പറഞ്ഞത്.
also read:ഭാര്യയ്‌ക്കെതിരെ പ്രത്യാരോപണവുമായി മുഹമ്മദ് ഷമി
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹസിന്‍ ജഹാന്‍ പുറത്തുവിട്ട ഷമിയുടെത് എന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണമാകും ഷമിക്ക് നിർണ്ണായകമാവുക. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments