ന്യൂഡല്‍ഹി: അകാലിദള്‍ നേതാവിനോട് മാപ്പുപറഞ്ഞ എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പുലിവാല്‍ പിടിച്ചു. മയക്കുമരുന്നു മാഫിയയുമായി ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീദിയയ്ക്കു ബന്ധമുണ്ടെന്നു കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണു കെജ്രിവാളിന്റെ മാപ്പ് അപേക്ഷ പുറത്തുവന്നത്. എന്നാല്‍ കെജ്രിവാളിനെതിരേ ബിക്രം മാനനഷ്ടക്കേസ് കൊടുത്തു.
ബിക്രം മജീദിയ കേസ് പിന്‍വലിച്ചെങ്കിലും മാപ്പു പറഞ്ഞതിനെതിരേ പാര്‍ട്ടിയുടെ പഞ്ചാബിലെ നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ചു. നേതാക്കളായ ഭാഗ്വന്ത് മാന്‍, അമന്‍ അരോര എന്നിവര്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെയും ഡല്‍ഹിയിലേക്കു വിളിച്ചെങ്കിലും 10 പേര്‍ മാത്രമാണ് എത്തിയത്. സംസ്ഥാന ഘടകത്തിനു പ്രവര്‍ത്തനസ്വാതന്ത്ര്യമാണു വിമതരുടെ ആവശ്യം.
Post Your Comments