ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുൽ ജൊഹ്റിക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. അധ്യാപകനെതിരെ ഡൽഹി വനിതാ കമ്മീഷനിലും ഇന്ന് പരാതി നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ജെ.എൻ.യുവിലെ ജീവശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ അതുൽ ജൊഹ്റി പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അധ്യാപകനെ സസ്പെന്റ് ചെയ്യുന്നതുവരെ ക്ളാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ സർവ്വകലാശാലയിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജി വെച്ച ജൊഹ്റി ഒളിവിലാണ്.
Post Your Comments