Latest NewsNewsIndia

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ – വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍

കൊച്ചി : തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി. കൊച്ചിയില്‍ വീണ്ടും രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യ – വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കെസിഎ – ജെസിഡിഎ ചര്‍ച്ചയിലാണ് ധാരണ. മത്സരത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജെസിഡിഐ ചെയര്‍മാന്‍ അറിയിച്ചു.

കൊച്ചിയില്‍ നടക്കുന്ന ഒമ്പതാമത്തെ ഏകദിന മല്‍സരമാണ് ഇത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ വന്‍വിജയങ്ങള്‍ നേടിയിട്ടുള്ളതിനാല്‍ ടീം ഇന്ത്യയുടെ ഭാഗ്യവേദിയായാണ് കൊച്ചി വിലയിരുത്തപ്പെടുന്നത്.

നവംബര്‍ ഒന്നിനാണു മല്‍സരം നടക്കുക. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണു സംഘാടകര്‍ തേടിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും മല്‍സരത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയാക്കാന്‍ തീരുമാനമായത്.

ഇത് മൂന്നാം തവണയാണ് വെസ്റ്റിന്‍ഡീസ് കൊച്ചിയില്‍ ഏകദിന മത്സരം കളിക്കാനെത്തുന്നത്. 2013 ലും 2014 ലുമായിരുന്നു മുന്‍പ് അവര്‍ കൊച്ചിയില്‍ കളിച്ചത്. 2013 ലെ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ കരുത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്തപ്പോള്‍, പിറ്റേ വര്‍ഷം നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ 124 റണ്‍സിന് പരാജയപ്പെടുത്തി വിന്‍ഡീസ് കണക്ക് തീര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button