
തിരുവനന്തപുരം: മുന്‍ സംസ്ഥാനമന്ത്രി പാകിസ്ഥാനിയായ വനിതാ സുഹൃത്തുമായി രാത്രി ചെലവഴിച്ചത് വിവാദമാകുന്നു. ഗള്‍ഫ് യാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായുള്ള രാത്രികാല കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാകിസ്താനി സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശനനിരീക്ഷണത്തിലാണ്. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
Post Your Comments