ചൈന: നായക്കുട്ടിയെന്ന് കരുതി വീട്ടില്‍ വളര്‍ത്തിയത് കരടി കുഞ്ഞിനെ. യുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യാങ്ങാണ് നായക്കുട്ടിയെന്ന് കരുതി കരടി കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയത്. 2015 ഏപ്രിലിലാണ് വഴിയില്‍ നിന്ന് യാങ്ങിന് കരടികുഞ്ഞിനെ ലഭിച്ചത്.
ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന കറുപ്പ് നിറമുള്ള സുന്ദരന്‍ നായക്കുട്ടിയോട് അലിവ് തോന്നി വീട്ടിലേക്കെടുത്ത് കൊണ്ട് വരുകയായിരുന്നു. അതിന് ഹാന്‍ ഹാന്‍ എന്ന് പേരും നല്കി. ആറ് മാസത്തിന് ശേഷം യാങ്ങിന്റെ പിതാവാണ് ഇത് നായയല്ലെന്നും മറ്റേതോ മൃഗമാണെന്നും സംശയം പ്രകടിപ്പിച്ചത്. കരടിയുടേതിന് സമാനമായ ചലനങ്ങളും ലക്ഷണങ്ങളും ഹാന്‍ ഹാന്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു.
കുറച്ച് കൂടി വളര്‍ന്നപ്പോള്‍ ഹാനിന്റെ നെഞ്ചില്‍ വി ആകൃതിയിലുള്ള മഞ്ഞ വരയും ഉണ്ടായി. എന്നാല്‍ അപ്പോഴും താന്‍ ഓമനിച്ച് വളര്‍ത്തുന്ന ഹാന്‍ ഹാന്‍ കരടിയാണെന്ന് യാങ്ങ് വിശ്വസിച്ചില്ല. 2017 പകുതിയോടു കൂടിയാണ് താന്‍ വളര്‍ത്തുന്നത് അപകടകാരിയായേക്കാവുന്ന കരടിയെയാണെന്ന് യാങ്ങ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഹാനിന്റെ താമസം ഇരുമ്പ് കൂട്ടിലേക്ക് മാറ്റുകയായിരുന്നു.
സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ ഫോറസ്റ്റ് പോലീസ് അന്വേഷണവുമായെത്തി. ചൈനയിലെ നിയമപ്രകാരം പ്രത്യേക സംരക്ഷണം നല്‍കേണ്ട വിഭാഗത്തില്‍പ്പെടുന്ന കരടിയാണെന്ന് അവര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ യുലോങ്ങിലെ ലിജിയാങ്ങ് നഗരത്തിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഹാന്‍ ഹാനിന്റെ താമസം.
നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യാങ്ങ് ചെയ്തതെങ്കിലും നടപടിയില്‍ ദുരിദ്ദേശമില്ലാത്തതിനാല് യാങ്ങിനെതിരെ പോലീസ് കേസോ, പിഴയോ ചുമത്തിയിട്ടില്ല.
Post Your Comments