മലപ്പുറം: ദേശീയ പാതയിലെ കാമറ കാണുമ്പോള്‍ മാത്രം വേഗത കുറച്ച് നല്ലപിള്ള ചമയുന്നവര്‍ക്കുള്ള പണി ഇനി ഉടന്‍ തന്നെ കിട്ടും. കാമറ ഇല്ലാത്തപ്പോള്‍ റോഡില്‍ നിയമങ്ങള്‍ തെറ്റിക്കുകയും കാമറ കാണുമ്പോള്‍ മാത്രം നല്ലവരായി നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന വകുപ്പ്.
Also Read : പൊലീസുകാരെ കുറിച്ച് വ്യാപര പരാതി : പൊലീസുകാരും കാമറ നിരീക്ഷണത്തില്‍
ഇത്തരത്തില്‍ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയൊടുക്കാനുള്ള നോട്ടിസ് പ്രിന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. കൂടാതെ രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങളുടെ കൈകളിലുമെത്തും.അടുത്തടുത്ത കാമറകള്‍ക്കിടയിലെ വാഹനത്തിന്റെ വേഗത കണക്കാക്കിയാണ് പിഴ ഈടാക്കുക. 400 രൂപയാണ് പിഴ. സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ വേഗപരിധി 80ല്‍ നിന്ന് 90 കിലോമീറ്ററായി ഉയര്‍ത്തും.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണെങ്കില്‍ വിവരം പൊലിസിന് സന്ദേശമായി ലഭിക്കുകയും ചെയ്യും. ഇതിനായി പൊലിസ് അന്വേഷണത്തിലുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മുന്‍കൂട്ടി വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ സെര്‍വറില്‍ രേഖപ്പെടുത്തും. ഇത് നിയന്ത്രിക്കുന്നതിനായി പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. കെല്‍ട്രോണാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്.
പദ്ധതി പ്രാരംഭഘട്ടത്തില്‍ വാളയാര്‍-വടക്കാഞ്ചേരി ദേശീയപാതയിലാണ് നടപ്പാക്കുന്നത്.
വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു കാമറ എന്നനിലയില്‍ 37 കാമറകളാണ് സ്ഥാപിക്കുന്നത്. ഒന്നര മാസത്തിനകം കാമറ പ്രവര്‍ത്തിച്ചുതുടങ്ങും. ഇതോടെ റോഡില്‍ നടക്കുന്ന അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വാഹന വകുപ്പിന്റെ നിഗമനം.
Post Your Comments