ഒട്ടുമിക്ക ആളുകള്‍ക്കുമുള്ള ഒരു ശീലമാണ് എഴുന്നേറ്റയുടന്‍ കണ്ണാടിയില്‍ നോക്കുന്നത്. പലരുടെയും മുറികളില്‍ കട്ടിലിന്റെ എതില്‍വശത്തായി തന്നെയാണ് കണ്ണാടി സ്ഥാപിക്കുന്നതും. എന്നാല്‍ രാവിലെ എഴുനേക്കുമ്പോള്‍ കണ്ണാടി നോക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും രാവിലെ പൊട്ടിയ കണ്ണാടിയില്‍ നോക്കുന്നത് നമുക്ക് ഒരുപാട് ദോഷം ചെയ്യും.
നാം ഉപയോഗിക്കുന്ന ഓരോ വസ്തുക്കള്‍ക്കും പോസിറ്റീവ്, നെഗറ്റീവ് എനര്‍ജിയുണ്ട്. അതുകൊണ്ടാണു ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല, ചില പുഷ്പങ്ങള്‍ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നൊക്കെ വിലക്കുകളുള്ളത്. മുഖം നോക്കുന്ന കണ്ണാടി പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒന്നായാണ് നാം എപ്പോഴും കരുതുന്നത്.
Also Read : പുരുഷന്‍മാര്‍ പെണ്‍കുട്ടിയെ ആദ്യകാഴ്ചയില്‍ തന്നെ ശ്രദ്ധിക്കുന്നതിനുള്ള അഞ്ച് കാര്യങ്ങള്‍
കണ്ണാടിക്ക് ഉദാത്തമായ മറ്റൊരു സങ്കല്‍പം കൂടിയുണ്ട്. അവനവനെ കാണിച്ചുതരുന്ന ഒരു വസ്തുവാണു കണ്ണാടി. അവനവന്റെ സ്വരൂപത്തെ തിരിച്ചറിയുക എന്നതുതന്നെയാണു സനാതന ധര്‍മ്മവും ഉദ്ഘോഷിക്കുന്നത്. അതുകൊണ്ടാണ് പൊട്ടിയകണ്ണാടി വീട്ടില്‍ വെയ്ക്കുന്നതും, മുഖം നോക്കുന്നത് അശുഭകരമായ കാര്യമാണെന്നു പൂര്‍വികര്‍ പറയുന്നത്. സ്വരൂപം അല്ലെങ്കില്‍ ആത്മചൈതന്യമാകുന്ന ഈശ്വരനെ ദര്‍ശിക്കേണ്ടത് പൊട്ടിത്തകര്‍ന്ന രൂപത്തിലല്ലല്ലോ. അതുകൊണ്ട് പൊട്ടിയ കണ്ണാടിയിലൂടെയുള്ള കാഴ്ച ഉചിതമല്ലെന്നു പറയുന്നത്.
പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നത് നിര്‍ഭാഗ്യം കൊണ്ടു വരുമെന്നാണ് പരമ്പരാഗതാമാ വിശ്വാസമായിരിക്കത്തന്നെ ഇതിനു ശാസ്ത്രീയമായ മറ്റൊരു വശം കൂടിയുണ്ട്. പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ പലപ്പോഴും ഇത് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കും എന്നതാണ് ഇതിന്റെ പിന്നിലെ ശാസ്ത്രീയവശം.
Post Your Comments