വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് 6 വയസ്സുകാരി നൽകിയ മറുപടി ആരെയും അമ്പരപ്പിക്കുന്നതാണ്. അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. ‘എനിക്കൊരു മാഡം ആകണം. ഒരു വേശ്യാലയ നടത്തിപ്പുകാരി…!’. ആറു വയസ്സുകാരിയുടെ ഈ പ്രതികരണം മാറ്റിമറിച്ചത് മഞ്ജു വ്യാസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു. പോച്ചമ്മ ദേവീക്ഷേത്രത്തിന്റെ എതിര്‍വശത്ത് തുറക്കുന്ന വാതില്‍ കടന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കാണാം. പാട്ടുപാടി പഠിക്കുന്ന കുട്ടികളെ കാണാം. ടൈപ്പ്‌റൈറ്ററുകളില്‍ വേഗതയോടെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം.
നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരിച്ചു പിടിച്ചവരുടെ അഭയകേന്ദ്രം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രം. ‘അപ്‌നേ ആപ് വിമന്‍സ് കളക്ടീ’വിന്റെ ഓഫീസ്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ 1998 ല്‍ തുടങ്ങിയ സന്നദ്ധ സേവനകേന്ദ്രം. സംഘടനയുടെ ഡയറക്ടറായി ആശ്രയമറ്റ, ആലംബഹീനരായ, സമൂഹം പുറമ്പോക്കില്‍ തള്ളിയവരുടെ പ്രതീക്ഷയായി കഴിഞ്ഞ 19 വര്‍ഷമായി ജീവിക്കുന്ന വനിത.
സെക്സ് എന്നാല്‍ കാമാത്തിപുരയെ സംബന്ധിച്ചിടത്തോളം ദൈവികം ആയിരുന്നില്ല , മറിച്ച് ഉപജീവനത്തിന് ഉതകുന്ന ഒരു വ്യവസായമാണ്. ഒരിക്കല്‍ ഇവിടെ എത്തിപ്പെട്ടാല്‍ സമൂഹം ബഹിഷ്‌കരിക്കുന്നു. ഒറ്റപ്പെടലും ബഹിഷ്‌കരണവും കാമാത്തിപുരവാസികളെ ദുരിതങ്ങളിലേയ്ക്കും രോഗങ്ങളിലേയ്ക്കും തള്ളിയിടുന്നു. കമാത്തിപുരയിലെ അമ്മമാരില്‍ ഭൂരിഭാഗവും അച്ഛന്‍ ആരെന്ന് അറിയാത്ത കുഞ്ഞുങ്ങളുടെ അമ്മമാരാണ്. ചിലര്‍ ചതിക്കപ്പെട്ടവർ, മറ്റു ചിലര്‍ സ്വയം ബാലിയടായവര്‍ . അതുകൊണ്ട് തന്നെ അവര്‍ വളര്‍ത്തുന്ന മക്കളും, അറിഞ്ഞോ അറിയാതെയോ ഈ തൊഴിലിലേക്ക് തന്നെ എത്തുന്നത് സ്വാഭാവികമായിരുന്നു കാമാത്തിപുരയിലുള്ള ഒരു സ്ത്രീയോട് പെട്ടെന്നൊരു ദിവസം സമീപിച്ച് നിങ്ങള്‍ ഈ തൊഴിലില്‍നിന്നു പിന്‍മാറണം എന്നു പറയാന്‍ പറ്റില്ല.
ഇതുവരെ 750 പെണ്‍കുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളും പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി പത്തൊൻപതു വർഷം മുമ്പ് മഞ്ജു കേട്ട ആ വാക്കുകൾ. കാമാത്തിപുരയിലെ അന്തേവാസികളും മഞ്ജുവും തമ്മിലുള്ള നിരന്തര ആശയവിനിമയം അപ്‌നേ ആപിന്റെ പിറവിക്ക് കാരണം ആകുകയായിരുന്നു. ശകാരിച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യവുമില്ല. വര്‍ഷങ്ങളായി ശരീരം വിറ്റ് ജീവിക്കുന്നതിനാല്‍ പലരും രോഗികളായിരിക്കും. നിരന്തര ബോധവത്കരണം മാത്രമാണ് ഇവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള മാർഗം
Post Your Comments