![women admitted for laughing too much](/wp-content/uploads/2018/03/girl-adimitted-for-laughing-too-much-1.png)
ഇംഗ്ലണ്ട്: ലോകപ്രശസ്ത കൊമേഡിയനായ മൈക്കിൾ മെക്‌ളിന്ററിന്റെ തമാശ കേട്ടാണ് 19 കാരി ചിരിക്കാൻ തുടങ്ങിയത്. എന്നാൽ ചിരിച്ച് ചിരിച്ച് അവസാനം പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥയിലായി. ലോകപ്രശസ്ത കൊമേഡിയനായ മൈക്കിൾ മെക്‌ളിന്ററിന്റെ കടുത്ത ആരാധികയാണ് പെൺകുട്ടി. തന്റെ പ്രിയ താരം ഒരു പരിപാടിക്കായി എത്തുന്നുവെന്നു അറിഞ്ഞതോടെ പെൺകുട്ടി പരിപാടി കാണാനായി പോയി.
also read:90 കാരിയെ മരുമകൻ പീഡിപ്പിച്ചു: വയോധിക പരിക്കുകളോടെ ആശുപത്രിയിൽ
മൈക്കിൾ പറഞ്ഞ ഒരു തമാശ പെൺകുട്ടിയെ വല്ലാതങ്ങ് ചിരിപ്പിച്ചു. ചിരിപ്പിച്ചുവെന്ന് പറഞ്ഞാൽ ചിരിപ്പിച്ച് ആശുപത്രിയിലാക്കി. അമിതമായി ചിരിച്ചതോടെ പെൺകുട്ടിക്ക് നെഞ്ഞ് വേദനിക്കാൻ തുടങ്ങി. കൈകളും മരവിക്കാൻ തുടങ്ങി. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമിതമായി ചിരിച്ചത് കാരണമാണ് പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു.
Post Your Comments