തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കാന്‍റീനില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതികളും ഇതിന്‍റെ പേരില്‍ സംഘര്‍ഷം ഉണ്ടാകുവാൻ കാരണമാകുമെന്നുമുള്ള റിപ്പോർട്ടും കണക്കിലെടുത്താണ് മന്ത്രിയുടെ ഇടപെടല്‍. മതപഠന ശാലയിൽ മാംസാഹാരം വിളമ്പുന്നത് വലിയ വിവാദആയിരുന്നു.
Post Your Comments