Latest NewsKerala

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ട വിരുദ്ധമായി സര്‍ക്കാര്‍ഭൂമി ഭര്‍ത്താവിന്റെ കുടുംബസുഹൃത്തിന് പതിച്ചു നൽകിയതായി റിപ്പോർട്ട്

തിരുവനന്തപുരം: ചട്ട വിരുദ്ധമായി കോടികളുടെ സര്‍ക്കാര്‍ഭൂമി ഭര്‍ത്താവ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ കുടുംബസുഹൃത്തിന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പതിച്ചു നൽകിയതായി റിപ്പോർട്ട്. 2017 ജൂലൈ ഒൻപതിനാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടക്കുന്നത്. വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന 27 സെന്റ് സ്ഥലം അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്ക് പതിച്ചു കൊടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അനിധികൃതമായി സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടതിനനുസരിച്ച് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുക്കുകയായിരുന്നു.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യ ഘട്ടത്തില്‍ ദിവ്യ എസ്. അയ്യര്‍ കക്ഷി ആയിരുന്നില്ല. എന്നാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച്‌ പിന്നിട് ആര്‍.ഡി.ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. ശേഷം ഹൈക്കോടതി ക്ടോബര്‍ 31ന് പരാതിക്കാരിയെ നേരില്‍ക്കണ്ട് തീരുമാനം എടുക്കാന്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിംഗ് നടത്തി ഭൂമി പതിച്ചു നല്‍കുകയായിരുന്നു.

കൈവശമുള്ള റീസര്‍വേ നമ്പര്‍ 224,224,226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നു തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം പരാതിയില്‍ പറയുന്നുണ്ടായിരുന്നില്ല. ദിവ്യ എസ്. അയ്യര്‍ പരാതി പരിഗണിച്ച ശേഷം 224,224,226 റീസര്‍വേ നമ്പരുകളിലെ ഭൂമിക്ക് പുറമെ റീസര്‍വേ നമ്പര്‍ 227ലെ 27 സെന്റ് സ്ഥലം സ്ഥലം കൂടി പരാതിക്കാരിക്ക് പതിച്ച്‌ നല്‍ക്കുകയായിരുന്നു. സബ് കളക്ടറുടെ നടപടിക്കെതിരെ ഇലകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കി. കൂടാതെ വി. ജോയി എം.എല്‍.എ ഇക്കാര്യം റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ALSO READ ;ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button