Latest NewsIndiaNews

നവവധു പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; സംഭവം ഇങ്ങനെ

മുംബൈ: നവവധു ഭര്‍തൃ വീട്ടുകാര്‍ നോക്കി നിലക്കെ പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഛായ കൈലാഷ് ഭൂട്ടിയ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. അപകട മരണത്തിന് പൊലീസ് കേസെടുത്തു.

ഒന്നര മാസങ്ങൾക്ക് മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ടര്‍ഡോ സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. പുലർച്ചെ മൂന്ന് മണിയോടെ ശൗചാലയത്തിൽ കയറിയ യുവതി നേരം ഏറെയായിട്ടും പുറത്ത് ഇറങ്ങിയില്ല. തുടർന്ന് വീട്ടുകാർ വാതിൽ തല്ലിപൊളിച്ച് കയറിയെങ്കിലും യുവതി ജനൽ പൊളിച്ച് പതിനാലാം നിലയിലേക്ക് കയറിയിരുന്നു.

also read:പരീക്ഷ സമയത്ത് സഹപാഠിയുടെ പ്രതികാരം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും യുവതി പതിനാലാം നിലയില്‍ നിന്ന് ചാടിക്കഴിഞ്ഞിരുന്നു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button