ന്യൂഡല്‍ഹി: കാറിലിരുന്ന് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഫോണിലൂടെ സംസാരിച്ചതിന്റെ പേരില്‍ യാത്രക്കാരനെ പൊലീസിലേല്‍പിച്ച് ഊബര്‍ ഡ്രൈവര്‍. കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാരിനെയാണ് ഡ്രൈവര്‍ പൊലീസിലേല്‍പിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലെ ജുഹുവില്‍ നിന്നും കുര്‍ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. മറ്റൊരു സാമൂഹ്യപ്രവര്‍ത്തകനായ എസ്, ഗോഹില്‍ എത്തിയതിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.
ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവര്‍ എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിര്‍ത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. താന്‍ ഒരു കമ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കാന്‍ പദ്ധതിയിടുന്നതായും മുംബൈയില്‍ ഒരു ഷഹീന്‍ബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതായും ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്ന് ബപ്പാദിത്യ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ബപ്പാദിത്യയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു. താന്‍ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതില്‍ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവര്‍ പറഞ്ഞതായി ബപ്പാദിത്യ പറയുന്നു.എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ബപ്പാദിത്യ സര്‍ക്കാരിനെ വിട്ടയക്കുകയായിരുന്നു.
#Mumbai: Uber Cab Driver Takes Poet Bappaditya Sarkar (@Bappadittoh) to Santacruz Police Station After Listening His Conversation About 'Anti-CAA Protests' #CAA_NRCProtests @kavita_krishnanhttps://t.co/QLoo6fvZDG
— LatestLY (@latestly) February 7, 2020
Post Your Comments