Latest NewsKeralaNewsIndia

എടിഎം തീയിട്ട് മോഷണം; ഒരു ലക്ഷത്തിലധികം രൂപ കവർന്നു

കൊല്ലം: കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കൾ പൊളിച്ചത്. മോഷണസംഗം എടിഎമിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. എ.ടി.എം പൊളിക്കാൻ ശ്രമിച്ച മോഷ്ടാവ് പിന്നീട് എടിഎമ്മിന് തീയിടുകയും ചെയ്തു. സി.സി.ടി.വിയും മോഷ്ടാക്കൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

also read:എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം

ഇന്ന് പുലർച്ചെ ഇടപാടുകാരൻ പണമെടുക്കാൻ എ.ടി.എമ്മിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് കൊട്ടിയം സി.ഐ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധ നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. കൊട്ടിയത്തിന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പേകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button