തിരുവനന്തപുരം: പുതിയ മദ്യശാലകൾ സംസ്ഥാനത്ത് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കും. പൊതുനയത്തിന്റെ ഭാഗമായാണ് സർക്കാർ മദ്യശാലകൾ തുറക്കുന്നതെന്നും ഇക്കാര്യത്തിൽ ആരുമായും ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. അതിനാൽ മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണം ശരിയല്ല. മദ്യവർജനം തന്നെയാണു സർക്കാരിന്റെ ലക്ഷ്യം. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ 121 ബീയർ വൈൻ പാർലറുകളും മൂന്ന് സൈനിക കാന്റിനുകൾ 499 കള്ളുഷാപ്പുകളുമാണ് തുറക്കുന്നത്. ഷാപ്പുകൾ അടച്ചതോടെ 12,100 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടുവെന്നും ബീയർ വൈൻ പാർലറുകളിലെ 7,500 ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
ALSO READ ;നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ
Post Your Comments