Latest NewsMollywoodMovie SongsEntertainment

പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ സിസിടിവിയില്‍ കുടുങ്ങും; കോളേജ് സര്‍ക്കുലര്‍ വിവാദത്തില്‍

ഒരൊറ്റ ഗാനത്തിലൂടെ തന്നെ ഇന്റര്‍ നെറ്റില്‍ തരംഗമായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ സിനി​മയിലെ നായിക പ്രിയയെപ്പോലെ കണ്ണിറുക്കിയാല്‍ സിസിടിവി വച്ച്‌ പിടികൂടുമെന്ന പേരില്‍  ഒരു കോളേജ് സര്‍ക്കുലര്‍ പ്രചരിക്കുന്നു. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രിയയെപ്പോലെ കണ്ണിറുക്കി കാണിക്കുന്നതായി മിക്ക അധ്യാപകരും പരാതി നല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടുപിടിയ്ക്കാന്‍ തങ്ങള്‍ ക്ലാസ് മുറികളില്‍ സിസിടിവി ക്യാമറ ഘടിപ്പിക്കും. കണ്ണിറുക്കുന്നത് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും എഴുതിയ സര്‍ക്കുലറാണ് വ്യാപകമായി പ്രചരിക്കുന്നത്. വിഎല്‍ബി ജാനകി അമ്മാള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിന്റെ ലെറ്റര്‍ ഹെഡോടുകൂടിയുള്ള സര്‍ക്കുലറില്‍ കോളജ് പ്രിന്‍സിപ്പലിന്റെ കയ്യൊപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ സര്‍ക്കുലര്‍ വ്യാജമെന്ന് സംശയം. ഫെബ്രുവരി ഒന്‍പതിനാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന വീഡിയോ ഗാനം പുറത്തിറക്കിയത്. പ്രസ്തുത സര്‍ക്കുലറില്‍ കാണിക്കുന്ന തീയതി ജനുവരി 14 ആണ്. സര്‍ക്കുലറില്‍ രണ്ട് സ്ഥലത്തായി 2018 ജനുവരി 24 എന്ന തീയതി രേഖപ്പെടു ത്തിയതാണ് സംശയം ബലപ്പെടാന്‍ കാരണം.

മലയാളികളുടെ പ്രിയതാരം വിവാഹിതനാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button