Latest NewsCinemaMollywoodNewsEntertainmentKollywood

ഞാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ വലിച്ചു താഴെയിടുന്ന ജീവിതത്തിന്‍റെ വിഷ്വൽ റെപ്രസന്‍റേഷൻ: പ്രിയ വാര്യർ

ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ താരമായ നടിയാണ് പ്രിയ വാര്യർ. ചന്ദ്ര ശേഖർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ചെക്കാണ്പ്രിയയുടെ പുതിയ ചിത്രം. നിഥിൻ നായകനായ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. നിഥിന്‍റെ പുറത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയയാണ് വിഡിയോയിൽ. ചിത്രത്തിന്‍റെ ​ഗാന ചിത്രീകരണത്തിനിടെ നിഥിന്‍റെ പുറകിൽ ഓടിവന്ന് ചാടിക്കയറാനാണ് പ്രിയ ശ്രമിച്ചത്. എന്നാൽ വിചാരിച്ചതുപോലെ നടന്നില്ല.

പ്രിയ നേരെ നിലത്തേക്ക് വീണു പോവുകയായിരുന്നു. നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും കാണാം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ എഴുന്നേറ്റുവന്ന പ്രിയ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് നിഥിനോടും അണിയറ പ്രവർത്തകരോടും പറയുന്നതും വ്യക്തമാണ്.

ഞാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ വലിച്ചു താഴെയിടുന്ന ജീവിതത്തിന്‍റെ വിഷ്വൽ റെപ്രസന്‍റേഷൻ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Priya Prakash Varrier? (@priya.p.varrier)

shortlink

Related Articles

Post Your Comments

Related Articles


Back to top button