Latest NewsNewsTechnology

ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാം; അമ്പരപ്പിക്കുന്ന പുതിയ ടെക്‌നോളി ഇങ്ങനെ

ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുള്ള കാര്യമാണോ ജനിക്കാത്ത കുഞ്ഞിനെ എടുക്കുക എന്നത്. എന്നാല്‍ ഇനി അങ്ങനെ ചിന്തിച്ച് തുടങ്ങിക്കോളൂ. കാരണം അത്തരത്തിലുള്ള ഒരു പുുതിയ ടെക്‌നോളജി കണ്ടുപിടിച്ചു കഴിഞ്ഞു. ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക. ഭ്രൂണത്തിന്റെ ത്രിമാനചിത്രം തയ്യാറാക്കിയാണ് ഇവാന്‍ ഗ്രിഡ്വിന്‍ എന്ന വ്യക്തി കുഞ്ഞിനെ തയ്യാറാക്കുന്നത്.

Also Read : അസൂയ പൂണ്ട അമ്മായി 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്നാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു

ഇതിലൂടെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകും. തന്റെ സുഹൃത്തിനെ സഹായിക്കാനാണ് ഇവാന്‍ ഗ്രിഡ്വിന്‍ ആദ്യമായി ഈ ടെക്നോളനി കണ്ട് പിടിച്ചത്. തന്റെ സുഹൃത്ത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ആകുലപ്പെടുന്നത് കണ്ടതിനാലാണ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിനെ കൈയ്യിലെടുക്കാനാകുന്ന ടെക്നോളജി വികസിപ്പിച്ചതെന്ന് ഇവാന്‍ പറയുന്നു.

ഉദരത്തിലുള്ള കുഞ്ഞിന്റെ സ്‌കാനിങ് ചിത്രങ്ങള്‍ തന്നെ കാണുന്ന അമ്മമാര്‍ക്കുണ്ടാകുന്ന സന്തോഷം വിവരിക്കാനാവില്ല. അപ്പോല്‍ സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് നോക്കാനാവുക എന്ന് പറഞ്ഞാല്‍ അമ്മയക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ഇവാന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button