India

അസൂയ പൂണ്ട അമ്മായി 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്നാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു

കാന്‍പൂര്‍● തനിക്ക് ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ അസൂയ പൂണ്ട സ്ത്രീ അനുജന്റെ ഭാര്യയുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി നടന്നത് ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള ആശുപത്രിയിലാണ്. ആശുപത്രിയുടെ മൂന്നാംനില കെട്ടിടത്തില്‍നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.

വെറും 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് ഈ കൊടുംക്രൂരത കാണിച്ചത്. എന്നാല്‍, ദൈവം രക്ഷിച്ചുവെന്ന് പറയട്ടെ, കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വലയില്‍ കുഞ്ഞ് കുരുങ്ങി നിന്നു. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാര്‍ അവനെ രക്ഷിക്കുകയായിരുന്നു.

കുഞ്ഞിന്റെ അച്ഛന്റെ സഹോദരിയാണു ക്രൂരത കാട്ടിയത്. സഹോദരിക്കു മൂന്നു പെണ്‍കുട്ടികളാണ്. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതിലുള്ള അസൂയ കൊണ്ടാണിതു ചെയ്തതെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു.

കുഞ്ഞിനെ കാണാനെത്തിയ അമ്മായി വാര്‍ഡില്‍നിന്ന് കുട്ടിയെ എടുത്ത് പുറത്തേക്ക് വരികയായിരുന്നു. പിന്നീട് വരാന്തയില്‍നിന്നു കുഞ്ഞിനെ താഴേക്കിട്ടു. സംഭവം സിസിടിവിയില്‍ പതിഞ്ഞതോടെ സ്ത്രീയുടെ ക്രൂരകൃത്യം എല്ലാവരും അറിഞ്ഞു. വരാന്തയില്‍നിന്നു കുഞ്ഞിനെ എറിഞ്ഞശേഷം അവിടെക്കിടന്ന ഒരു തുണി കയ്യിലെടുത്തു സ്ത്രീ തിരികെപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

shortlink

Post Your Comments


Back to top button