കൊച്ചി: ഇനി കള്ളന്മാര്‍ അല്‍പ്പം ഭയക്കണം. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നാലുടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശമെത്തിക്കാനുള്ള സംവിധാനം നടപ്പിലാക്കുന്നു. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന പുതിയ പദ്ധതിയാണ് കള്ളന്മാരെ കുടുക്കാന്‍ ഉപയോഗിക്കുന്നത്. വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ബാങ്കുകളോ ആകട്ടെ, നിമിഷങ്ങള്‍ക്കകം മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ തത്സമയം കണ്ട് അവരെ തേടിയെത്താനുള്ള സംവിധാനമാണ് ഇത്. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ച സ്ഥലങ്ങളില്‍ അതിക്രമങ്ങളോ മോഷണശ്രമങ്ങളോ ഉണ്ടായാല്‍ 7 സെക്കന്റിനുള്ളില്‍ വിവരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ലൈവ് ദൃശ്യങ്ങളടക്കം ലഭിക്കും. ഒപ്പം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള് റൂമിലേക്കും പ്രദേശത്തിന്റെ മാപ്പും ഫോണ്‍ നമ്പരും സഹിതം വിവരങ്ങള്‍ കൈമാറപ്പെടും. ഒരു തവണ പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ ഈ ക്യാമറയ്ക്ക് മുന്നില്‍ പോയാല്‍ അലാം മുഴങ്ങുകയും ചെയ്യും. പ്രാധാനമായും ധനകാര്യ സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത് എങ്കിലും മറ്റുള്ള സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും കൂടി സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി.
ദൃശ്യങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കാനാകുന്ന രീതിയിലാണ് സിഐഎംസ് ഒരുക്കിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി സ്ഥാപിക്കാനാകുന്ന ഫേസ് റെക്ഗനീഷന്‍ ക്യാമറാ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. 30000 രൂപയാണ് നിലവില്‍ സിഐഎംഎസ് സ്ഥാപിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ്. പ്രതിമാസം 400 രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുക. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
Post Your Comments